വി.വി.പ്രകാശ് പത്രിക സമർപ്പിച്ചു

അവസാന നിയമസഭ സമ്മേളനത്തില്‍ പോലും നിലമ്പൂരിന് വേണ്ടി ശബ്ദിക്കാന്‍ എം.എല്‍.എ ഉണ്ടായില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ പ്രവര്‍ത്തിക്കുമെന്നും പ്രകാശ് പറഞ്ഞു.

നിലമ്പൂർ: നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശ് വരണാധികാരി നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മുമ്പാകെ പത്രിക നല്‍കി. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പത്രിക സമർപ്പിച്ചത്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കെ.ടി.കുഞ്ഞാന്‍, കെ.ടി.അജ്മല്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പത്രിക നല്‍കാനെത്തിയത്.

വിജയം സുനിശ്ചിതമാണെന്ന് വി.വി .പ്രകാശ് പറഞ്ഞു. എം.എല്‍.എയുടെ ജന വിരുദ്ധതയില്‍ മനം മടുത്ത ജനങ്ങള്‍ ഇക്കുറി യു.ഡി.എഫിനൊപ്പമാണെന്നും താന്‍ രാഷ്ട്രീയകാരനല്ല കച്ചവടക്കാരനാണെന്ന് പരസ്യമായി പറഞ്ഞ അന്‍വറിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എം ജനങ്ങളോട് മറുപടി പറയണമെന്നും വി.വി.പ്രകാശ് പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അവസാന നിയമസഭ സമ്മേളനത്തില്‍ പോലും നിലമ്പൂരിന് വേണ്ടി ശബ്ദിക്കാന്‍ എം.എല്‍.എ ഉണ്ടായില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ പ്രവര്‍ത്തിക്കുമെന്നും പ്രകാശ് പറഞ്ഞു.