Fincat

എൽ ഡി എഫ് സ്ഥാനാർത്ഥി കെ.ടി.ജലീൽ തൃപങ്ങോട് പഞ്ചായത്തിലും, തീരദേശത്തും പര്യടനം നടത്തി

ആലത്തിയൂർ: തവനൂർ നിയോജക LDF സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ തൃപങ്ങോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും തീരദേശത്തും പര്യടനം നടത്തി.

വ്യാഴാഴ്ച രാവിലെ തൃപങ്ങോട് ക്ഷേത്രം, കൽപുഴ മന, നാളിശ്ശേരി, പരപ്പേരി, ഹനുമാൻകാവ്, പൂഴികുന്ന്, നമ്പില്ലം, പഞ്ഞൻ പടി, ഇമ്പിച്ചിബാവ അശുപത്രി, കൈമലശ്ശേരി, ആലിങ്ങൽ, വല്യാറക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.

ഉച്ചയ്ക് ശേഷം ആശാൻ പടി, വടക്കേ കൂട്ടായി ,പാരീസ്, കൂട്ടായി ടൗൺ, വാടിക്കൽ, പടിഞ്ഞാറക്കര എന്നിവ ങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.

LDF നേതാക്കളായ കെ.നാരായണൻ, പി.മുനീർ, കെ.മുഹമ്മദ് ഫിറോസ്, ഹരിദാസൻ, സി.പി.ഷുക്കൂർ എന്നിവർ മന്ത്രിയെ അനുഗമിച്ചു. വെള്ളിയഴ്ച രാവിലെ 8 മുതൽ 12 വരെ കാലടി പഞ്ചായത്തിലും 2 മണി മുതൽ 4 വരെ തവനൂർ പഞ്ചായത്തിലും പര്യടനം നടത്തും

വൈകിട്ട് 4 മണിക്ക് നീലിയാട് നിന്നാരംഭിക്കുന്ന റോഡ് ഷോ എടപ്പാൾ, തവനൂർ, നരിപ്പറമ്പ് ,കാവിലക്കാട് ,ആലത്തിയൂർ, മംഗലം വഴി കൂട്ടായിൽ സമാപിക്കും