Fincat

ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി അലക്സാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

The first transgender nomination was filed in the district

1 st paragraph

വരണാധികാരി ഇ. മുഹമ്മദ് യൂസഫ് മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ടിസ്റ്റും സ്വകാര്യ ചാനലിലെ വാര്‍ത്താ അവതാരകയുമാണ്. 

2nd paragraph

സമൂഹത്തിന്റെഎല്ലാ മേഖലകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് തുല്യത ഉറപ്പാക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് അനന്യകുമാരി വ്യക്തമാക്കി.