എടക്കര കാലിചന്ത പ്രവര്‍ത്തനം തുടങ്ങി

എടക്കര : എടക്കരയിലെ കാലിചന്ത പ്രവര്‍ത്തനം ആരംഭിച്ചു. കാലിചന്ത കോവിഡ് 19 നെ തുടര്‍ന്ന് ജില്ലയിലെ കാലിചന്തകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. കാലിചന്തകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജില്ലാ കലക്ടര്‍ക്കും മറ്റ് അധികാരികള്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കുമെല്ലാം ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നിവേദനങ്ങള്‍ നല്‍യിരുന്നു.

എന്നാല്‍ എടക്കരയിലെ കാലിചന്ത തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വഴിക്കടവ് പഞ്ചായത്ത് ഭരണ സമിതി അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ഭാരവാഹികള്‍ സ്ഥലം എം എല്‍ എയായ പി വി അന്‍വറിനെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അന്‍വര്‍ എം എല്‍ എ നേരിട്ട് തന്നെ കാലിചന്തയിലെത്തി പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും കാലിചന്തയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി ബഷീര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഖാലിദ് മഞ്ചേരി, ഷാഫി എടക്കര, സുധീര്‍ ബാബു നിലമ്പൂര്‍, കെ സലാം എടക്കര, നാണി വഴിക്കടവ്, മുത്തു പാലത്തിങ്ങല്‍, ബഷീര്‍ എടക്കര നേതൃത്വം നല്‍കി