Fincat

നിയന്ത്രണം വിട്ട ടോറസ് മറ്റൊരു ടോറസിലിടിച്ചു ഡ്രൈവർ മരിച്ചു.

വേങ്ങര: വേങ്ങരയിൽ നിന്ന് മിനി ഊട്ടി ഭാഗത്തേക്ക്‌ പോകുന്ന റോഡിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടോറസ് ലോറിയിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചാണ് അപകടം. ലോറിയിലെ ഡ്രൈവർ ആണ് മരിച്ചത്.

അപകടത്തിൽ പെട്ട ലോറിയിലെ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരം പ്രയത്നിച്ചാണ് പുറത്തെത്തിച്ചത്. അപകടത്തിൽ രണ്ട് ലോറികളും തകർന്നു. റോഡരികിൽ നിർത്തിയിട്ട ലോറിയിലും അപകട സമയത്ത് ഡ്രൈവർ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ലോറി റോഡരികിലായി മറിയുകയും ചെയ്തു. അപകടത്തിൽ മരിച്ച ഡ്രൈവറുടെ മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

 

2nd paragraph

പട്ടാമ്പി വള്ളൂർ ഉരുളാം കുന്നത്ത് മുഹമ്മദ് സൽമാനുൽ ഫാരിസ് (24) ആണ് മരിച്ചത്.