Fincat

മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്​ ആര്യാടന്‍ ഷൗക്കത്ത് 

മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. നിലവിലെ ഡി.സി.സി പ്രസിഡന്റ് ആയ വി. വി. പ്രകാശ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ആയ സാഹചര്യത്തിലാണ് ചുമതല ആര്യാടന്‍ ഷൗക്കത്തിന് നല്‍കിയത്.

ഞായറാഴ്ച രാവിലെ ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ നിലവിലെ പ്രസിഡന്‍റായ വി.വി. പ്രകാശിൽ നിന്ന് ആര്യാടൻ ഷൗക്കത്ത് ചുമതല ഏറ്റെടുത്തു. പാർട്ടി ഏൽപ്പിച്ചത് വലിയ ദൗത്യമാണെന്നും ജില്ലയിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ജില്ലയിൽ കോൺഗ്രസിെൻറ ആത്മാഭിമാനം ഉയർത്തി പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലയിലെ കോൺഗ്രസിെൻറ മുതിർന്ന നേതാക്കളും പ​ങ്കെടുത്തു.

മലപ്പുറം ജില്ലയിൽ നിലമ്പൂർ, വണ്ടൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണ്​ കോൺഗ്രസ്​ മത്സരിക്കുന്നത്​.