കണ്ടെയ്നർ നിയന്ത്രണം വിട്ട് ബൈക്കുകൾ മേൽ പാഞ്ഞു കയറി, മൂന്ന് പേർക്ക് പരിക്കേറ്റു
താനൂർ: കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് താനൂർ നടക്കാവിൽ നാല് ബൈക്കുകൾക്ക് മേൽ കണ്ടെയ്നർ ലോറി പാഞ്ഞുകയറിയത്.
മൂന്ന് പേർക്ക് പരിക്കേറ്റു. ഫയർഫോഴ്സും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ടതാകാം കണ്ടെയ്നർ ലോറി.