സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വർണ്ണം കസ്റ്റംസ് കണ്ടെത്തി. ദുബായിൽ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

ഗുളിക രൂപത്തിലാക്കിയ സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.