താനൂരിൽ വി അബ്ദുറഹ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു.
താനൂർ: താനൂരിൽ വി അബ്ദുറഹ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. താനൂർ ചെള്ളിക്കാട് ഭാഗങ്ങളിലാണ് പ്രചാരണ സാമഗ്രികൾ തകർത്തിരിക്കുന്നത്.
ആസൂത്രിതമായി സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളുണ്ടായിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ തീരദേശമേഖലയിലെ അടക്കം വ്യാപക അക്രമങ്ങളാണ് നടന്നിരുന്നത്.

സ്ഥാനാർത്ഥിയെ വരെ ലീഗ് പ്രവർത്തകർ ആക്രമിച്ച സംഭവങ്ങളും അരങ്ങേറിയിരുന്നു.