മനുഷ്യത്വരഹിതമായ ഇലക്ഷൻ ഓഫീസർ നിയമനത്തിൽ പ്രതിഷേധം – യു ടി ഇ എഫ്

തിരൂർ : ജീവനക്കാരെയും അധ്യാപകരെയും ദ്രോഹിക്കുന്ന മനുഷ്യത്വരഹിതമായ ഇലക്ഷൻ ഡ്യൂട്ടി വിന്യാസത്തിൽ തിരൂർ സംഗമം ഓഡിറ്റോറിയത്തിൽ ചേർന്ന യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ തിരൂർ നിയോജക മണ്ഡലം കൺവെൻഷൻ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.

ഓഫീസുകളിൽ നിന്നും രേഖപ്പെടുത്തപ്പെട്ട റിമാർക്കുകൾ പോലും പരിഗണിക്കാതെയാണ് രോഗികളും, ഗർഭിണികളും ഉൾപ്പെട്ട ഉദ്യോഗസ്ഥരെ ജില്ലയിലെ വിദൂര ഭാഗങ്ങളിൽ വിന്യസിച്ചത്. വനിതാ ജീവനക്കാരെ കൂട്ടത്തോടെ മലയോര മേഖലകളിൽ ഉൾപ്പെടെ നിയമിച്ചതായും പരാതിയുണ്ട്.

തിരൂർ നിയോജക മണ്ഡലം യു ടി ഇ എഫ് കൺവെൻഷൻ അഡ്വ: കെ എ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു.

നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ അഡ്വ: കെ എ പത്മകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ മനോജ് ജോസ് അധ്യക്ഷനായി. അലിക്കുട്ടി എം വി, സുരേഷ് എ പി, സുബൈർ ടി സി, അബ്ദുൾ ഗഫൂർ പി, പ്രദീപ് കുമാർ കെ, സുരേഷ് തിരുവത്ര, സജയ് പി, രാജേഷ് ടി, അബ്ദുൾ നാസർ എ പി, കക്കോടി നാസർ, മുനീറുദ്ദീൻ എ, മനാഫ്, ഹാരിസ് എന്നിവർ സംസാരിച്ചു.