Fincat

വീണ് കിട്ടിയ പണം തിരികെ നൽകി: വിദ്യാർത്ഥികളെ അനുമോദിച്ച് പൗരസമതി

വഴിയിൽ നിന്നും വീണ് കിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് കൈമാറി മാതൃക കാണിച്ച പകര സുന്നീ സെൻ്ററിലെ വിദ്യാർത്ഥികളായ റിഷാൻ തറമപ്പറമ്പിൽ, സിനാൻ മേലേപീടിയേക്കൽ, ഷിബിലി കാഞ്ഞീരത്തിങ്ങൽ, റിഷാൻ കളത്തിൽ, സിനാൻ കാഞ്ഞീരത്തിങ്ങൽ എന്നിവരെ പകര പൗരസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

1 st paragraph

പകര ആസാദി ഭവനിൽ വെച്ച് നടന്ന ചടങ്ങ് പകര മഹല്ല് സെക്രട്ടറി ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. വീണു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകാൻ തയ്യാറായ വിദ്യാർത്ഥികൾ ഇതിലും വലിയ അനുമോദനം അർഹിക്കുന്നുണ്ടെന്നും അവരെ ഓർത്ത് നാട്ടുകാരനെന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പകര പൗരസമിതി പ്രസിഡൻ്റ് സമദ് പകര അധ്യക്ഷത വഹിച്ചു. ജാബിർ പകര, ടി. പി. ഹമീദലി, ലത്തീഫ് പുതിയിൽ, റിയാസ് പാറപ്പുറത്ത്, ജൈസൽ പാറപ്പുറത്ത്, ലിനേഷ് ആറങ്ങോട്ടിൽ, മുഹിനുദ്ദീൻ ടി.പി., കളത്തിൽ മജീദ്, മൊയ്തീൻഷാ ടി.പി., പാറപ്പുറത്ത് അഷ്‌റഫ്, ഇസ്സുദ്ദീൻ കെ.പി., വെള്ളിയത്ത് റഷീദ്, സി. ടി. സലാം എന്നിവർ സംസാരിച്ചു.