ഫാസിസ്റ്റുകൾക്കെതി യുള്ള നിങ്ങളുടെശബ്ദം എന്നിലൂടെ കേൾക്കാം – തസ് ലിം റഹ് മാനി
വള്ളിക്കുന്ന്: മലപ്പുറം ലോകസഭാ എസ് ഡി പി ഐ സ്ഥാനാർത്ഥിയായി താൻ മലപ്പുറം മണ്ഡലത്തിൽ നിന്നും വിജയിച്ച് കഴിഞ്ഞാൽ ഇന്ത്യയിൽ ഫാസ്റ്റുകൾ നടത്തുന്ന ആക്രമങ്ങൾക്കെതിരെയും, അവർ ചുട്ടെടുക്കുന്ന കരിനിയമങ്ങൾക്കെതിരെയും ഉള്ള നിങ്ങളുടെ അതായത് മലപ്പുറത്തു കാരുടെ ശബ്ദം ഇന്ത്യയിലെ മൊത്തം പീഢിതരുടെ ശബ്ദമായി നിങ്ങൾക്ക് എന്നിലൂടെ പാർലമെന്റിലെ ഏത് ധിക്കാരിയായ ഭരണാധികാരിക്കു മുൻ പിലും യാതൊരു ഭയവും ഇല്ലാതെ ഞാൻ ശബ്ദിക്കും എന്ന് ഉള്ള ഉറപ്പ് ഞാൻ നിങ്ങൾക്ക് തരുന്നതാണ് .മറ്റുള്ളവരെ പോലെ പോർമുഖത്ത് നിന്ന് ഒളിച്ചോടുകയില്ല. വള്ളിക്കുന്ന് ആനങ്ങാടിയിൽ പൊതുയോഗത്തിൽ സംസാരിക്കെ അദ്ധേഹം പറഞ്ഞു .
സിറാജ് പടിക്കൽ, ഷറഫു പള്ളിക്കൽ, മജീദ് വെളിമുക്ക്, മൊയ്ദീൻ കോയ കൊടക്കാട്, സാബിത്ത് ആനങ്ങാടി ഹംസക്കോയ ,ഹനീഫാ ആനങ്ങാടി, റഷീദ്, ലത്തീഫ് എടക്കര ,ഹമീദ് പരപ്പനങ്ങാടി എന്നിവർ സംവദിച്ചു.