കാണ്മാനില്ല

കൊല്ലം കടക്കലിലെ തെക്കെവിള വീട്ടില്‍ സനലിന്റെ ഭാര്യ അനിത (36), മൂന്നര വയസ്സുള്ള മകള്‍ അമൃത എന്നിവരെ താനൂര്‍ മണലിപ്പുഴയില്‍ നിന്നും മാര്‍ച്ച് 18ന് കാണാതായതായി താനൂര്‍ പോലീസ് അറിയിച്ചു. കറുത്ത നിറം, തടിച്ച ശരീരം, 150 സെന്റീ മീറ്ററോളം ഉയരം, ഇടത് ചെവിയ്ക്ക് താഴെ കീറിയ നിലയില്‍. ഇതാണ് അനിതയുടെ അടയാള വിവരം.

അമൃതയ്ക്ക് 90 സെന്റീമീറ്ററോളം ഉയരമുണ്ട്. കറുത്ത നിറമാണ്. പുറത്ത് ഇടതുഭാഗത്തായി കറുത്ത മറുകും ഉണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 04942440221, 9497987167,9497981332.