പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി.

രാജ്യം കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന മോദിയുടെ അതേ നിലപാടാണ് കേരള സർക്കാരിനെന്നും അവർ പറഞ്ഞു.

കരുനാഗപ്പള്ളി: കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്നും പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Priyanka Gandhi.  UDF election campaign meeting in Karunagapally

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ 50 ശതമാനത്തിലധികം യുവജനങ്ങളാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു. കേരളം സാഹോദര്യത്തിന്റേയും സമാധനത്തിന്റേയും നാടാണ്. വിദ്യാസമ്പന്നരുടെ നാടാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ മനസ്സിലാക്കിയുള്ളതാണ് കോൺഗ്രസിന്റെ പ്രകടനപത്രികയെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിലെ യഥാർത്ഥ സ്വർണം എന്ന് പറയുന്നത് ഇവിടുത്തെ ജനങ്ങളാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രി വിദേശത്തുള്ള സ്വർണത്തിലാണ് ശ്രദ്ധ കാണിക്കുന്നത്. ആഴക്കടൽ തീറെഴുതി കൊടുക്കുന്നതിലാണ് അദ്ദേഹത്തിന്റേയും സർക്കാരിന്റേയും ശ്രദ്ധ.

 

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലല്ല കേരളത്തിലെ സർക്കാരിന്റെ വിധേയത്വം കോർപ്പറേറ്റ് മാനിഫെസ്റ്റോയോടാണ്. കേന്ദ്രത്തിൽ മോദി സർക്കാർ എങ്ങനെയാണോ രാജ്യത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകൾക്ക് വിറ്റഴിക്കുന്നത് അതേ നിലപാടാണ് കേരളത്തിലെ സർക്കാരിനും.

 

മൂന്ന് രാഷ്ട്രീയ ചിന്തകളാണ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. ഒന്ന് സിപിഎമ്മിന്റെ അക്രമത്തിന്റേയും അഴിമതിയുടേയും രാഷ്ട്രീയം. രണ്ടാമത്തേത് രാജ്യത്ത് മുഴുവൻ വിദ്വേഷം പ്രചരിപ്പിക്കുന്ന മോദിയുടെ രാഷ്ട്രീയം. മൂന്നാമത്തേത് കേരളത്തിന്റെ ഭാവിയിൽ വ്യക്തമായ കാഴ്ചപ്പാടുള്ള കോൺഗ്രസിന്റെ രാഷ്ട്രീയമാണ്.

 

വലിയ വാദ്ധാനങ്ങളും ജനാധിപത്യബദലാണെന്നും പറഞ്ഞാണ് എൽഡിഎഫ് അധികാരത്തിലേറിയത്. എന്നിട്ട് എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളിൽ നിങ്ങൾ ഭയം നിറയ്ക്കുന്നത്. നിരവധി കോൺഗ്രസ് പ്രവർത്തകർ ഇവിടെ കൊല്ലപ്പെട്ടുവെന്നും പ്രയിങ്ക ഗാന്ധി സിറ്റി സ്ക്കാൻ ന്യൂസിനോട് പറഞ്ഞു

 

യുഡിഎഫ് പ്രചാരണത്തിന് ഊർജം പകർന്ന് കായംകുളത്ത് റോഡ് ഷോ നടത്തിയ പ്രിയങ്ക ഗാന്ധി, ശേഷം യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന്റെ വീടും സന്ദർശിച്ചു.