വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 22.9 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

പാ​റ​ശ്ശാ​ല: അ​തി​ര്‍ത്തി ചെ​ക്​​പോ​സ്​​റ്റി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 22.9 ല​ക്ഷം രൂ​പ പി​ടി​കൂ​ടി.അ​ടൂ​രി​ല്‍ താ​മ​സ​ക്കാ​ര​നാ​യ മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി അ​ണ്ണാ ദാ​മോ​ദ​റി​നെ​യാ​ണ് (21) ബാ​ഗി​ല്‍ കൊ​ണ്ടു​വ​ന്ന പ​ണ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

22.9 lakh for vehicle inspection

ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ അ​മ​ര​വി​ള എ​ക്‌​സൈ​സ് സി.​ഐ സ്വ​രൂ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ ക​ളി​യി​ക്കാ​വി​ള​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ര്‍ ബ​സി​ല്‍നി​ന്നാ​ണ്​ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ കൊ​ണ്ടു​വ​ന്ന 22.9 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി​യ​ത്.സിറ്റി സ്ക്കാൻ ന്യൂസ്.​

 

അ​സി​സ്​​റ്റ​ൻ​റ്​ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ പോ​ള്‍സ​ണ്‍, വി​ജ​യ​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​ഭി​ലാ​ഷ്, ഷിന്ടോ എ​ബ്ര​ഹാം, അ​രു​ണ്‍ വി ​എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. സിറ്റി സ്ക്കാൻ ന്യൂസ്.​ പിടി​ച്ചെ​ടു​ത്ത നോ​ട്ടു​ക​ള്‍ ഇ​ല​ക്​​ഷ​ന്‍ നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​നു കൈ​മാ​റി.