കെ ടി ജലീലിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷം. കാറും ഓഫീസും തകർത്തു.

തിരൂർ: തവനൂർ മണ്ഡലം സതന്ത്ര സ്ഥാനാർഥി കെ ടി ജലീലിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷം. റാലിയുടെ പിറകിൽ സഞ്ചരിക്കുകയായിരുന്ന എൽ ഡി എഫ് പ്രവർത്തകന്റെ കാറിനു നേരെയാണ് ശനിയാഴ്ച രാത്രിയിൽ കൂട്ടായി കോതപ്പറമ്പിൽ വെച്ച് സംഘർഷമുണ്ടായത്.  എൽ.ഡി.എഫ്. പ്രചാരണ ഓഫീസും ബാനറുകളും തകർത്തു.

നടൻ ഇർഷാദിന്റെ നേതൃത്വത്തിൽ റോഡ്‌ഷോ നടക്കുമ്പോഴാണ് സംഭവം.‌ സംഭവത്തിൽ സി.പി.എം. പ്രവർത്തകൻ ഇസ്മയിലിന് പരിക്കേറ്റു. യു.ഡി.എഫ്. പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് നേതാക്കൾ പറഞ്ഞു.

സംഘർഷസാധ്യത കണക്കിലെടുത്ത് തീരദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു പാർട്ടികളുടെയും പരാതിയിൽ തിരൂർ പൊലീസ് കേസെടുത്തു.