തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരം

തിരൂർ: തെരഞ്ഞെടുപ്പ് തിരക്കുകളെല്ലാം കഴിഞ്ഞതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരം. ഇന്ന് രാവിലെ മുതൽ തിരൂർ അടക്കമുള്ള ജില്ലയിലെ വിവിധ നഗരങ്ങൾ അനിയന്ത്രിതമായ ഗതാഗതക്കുരുക്കിലാണ് അകപ്പെട്ടത്. രാവിലെ പത്ത് മണിയോടെ കോഴിക്കോട്-ചമ്രവട്ടം പാതയും തിരൂർ ബസ്റ്റാൻ്റ് – മലപ്പുറം റോഡും ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. വൈകീട്ടോടെയാണ് കുരുക്കിന് അഴവ് വന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും വാഹനവുമായി പുറത്തിറങ്ങിയതാണ് അനിയന്ത്രിതമായ ഗതാഗതക്കുരുക്കിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചതും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമായി.