MX

ഒരുകിലോ സ്വർണം പിടികൂടി

കൊണ്ടോട്ടി: ട്രോളി ബാഗിന്റെ ഫ്രെയിമിനകത്ത് അലോയ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണം കരിപ്പൂരിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

1 st paragraph

കോഴിക്കോട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനിൽനിന്നാണ് സ്വർണം പിടികൂടിയത്. ദുബായിൽനിന്ന് ഫ്ളൈ ദുബായ് വിമാനത്തിലാണ് യുവാവ് വന്നത്. കസ്റ്റംസ് അസിസ്റ്റൻറ്്‌ കമ്മിഷണർ കെ.വി. രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ കെ.കെ. പ്രവീൺകുമാർ, കെ. പ്രേംജിത്ത്, ഇൻസ്‌പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, സി. ജയദീപ്, ഹർഷിത് തിവാരി, ഹെഡ് ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.