തെരെഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം

തെരെഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ബൂത്ത് തലപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അടുത്ത 10 ദിവസം കൂടുതല്‍ ശ്രദ്ധിക്കണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും അടുത്ത ദിവസം തന്നെ കോവിഡ് സ്രവ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും 45 വയസിനു മേല്‍ പ്രായമുള്ള ഇത് വരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത എല്ലാവരും അടുത്ത ദിവസം തന്നെ തൊട്ടടുത്തുള്ള കുത്തിവെപ്പ് കേന്ദ്രത്തിലെത്തി കുത്തിവെപ്പ് എടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.