കോവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി

മലപ്പുറം: 45 വയസ് പൂര്‍ത്തിയായ ജില്ലയിലെ മുഴുവന്‍ പേര്‍ക്കും ഒരു മാസം കൊണ്ട് വാക്‌സിനേഷന്‍ നല്‍കാനുളള ഊര്‍ജിത ശ്രമം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പ്രസ്താവിച്ചു.ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ താമരക്കുഴി റസിസന്റ്‌സ് അസോസിയേഷന്‍ ,ഐ എം എ മലപ്പുറം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ബ്രാഞ്ചുമായി സഹകരിച്ച് നടത്തിയ മുനിസിപ്പല്‍ തല കോവിസ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ഐ എം എ പ്രസിഡണ്ട് ഡോ. അശോക വത്സല ഉദ്ഘാടനം ചെയ്തു. ട്രാ പ്രസിഡണ്ട് വിപി സുബ്രമണ്യന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ സി പി ആയിശാബി , മിസ്‌ന കിളിയമണ്ണില്‍, ഐഎം എ ഭാരവാഹികളായ ഡോ.കെ.എ പരീത്, ഡോ.പി നാരായണന്‍ , ഡോ. പ്രവീണ്‍,

ഡോ. സീമ , ട്രാ വൈസ് പ്രസിഡണ്ട് നൗഷാദ് മാമ്പ്ര സ്വാഗതവും സെക്രട്ടരി ഷംസു തറയില്‍ നന്ദിയും പറഞ്ഞു. എം കെ രാമചന്ദ്രന്‍ , ഹാരിസ് ആമിയന്‍, എം കെ എസ് ഉണ്ണി, വി പ്രജിത്ത്,

വി പി അനൂപ്, ഇക്ബാല്‍ തറയില്‍ , എ.ഇ. ചന്ദ്രന്‍ ,എം.കെ. മോഹനന്‍ ,അലക്‌സ് തോമസ്, റനീഷ്, രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. താമരക്കുഴി, ഉമ്മത്തൂര്‍, കോട്ടക്കുന്ന് പ്രദേശങ്ങളില്‍ നിന്നായി 200 ല്‍ പരം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്ത് വാക്‌സിനേഷന്‍ സ്വീകരിച്ചു