Fincat

ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു.

ആലപ്പുഴ: ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു. രണ്ടു കൊലപാതകം ഉള്‍പ്പെടെ 25ല്‍ ഏറെ കേസുകളില്‍ പ്രതിയുമായ പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്.

1 st paragraph

ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീട്ടില്‍ വെച്ചാണ് അഭിലാഷ് ആക്രമിക്കപ്പെട്ടത്. അഭിലാഷിന്റെ സംഘത്തിലെ മുന്‍ അംഗവും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാളാണ് അഭിലാഷിനെ വീടുകയറി ആക്രമിച്ചത്.

 

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി മജുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

2nd paragraph