കോവിഡ് വ്യാപനം, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, കടകളും ഹോട്ടലുകളും 9 മണി വരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കടകളും ഹോട്ടലുകളും രാത്രി 9 മണി വരെ മാത്രമേ പാടുള്ളൂ.

പൊതു പരിപാടികൾ 2 മണിക്കൂർ മാത്രം. പ്രവേശനം 200 പേർക്ക് മാത്രം. അടച്ചിട്ട ഹാളിൽ 100 പേർക്ക് മാത്രം. വിവാഹത്തിന് പരമാവധി പാക്കറ്റ് ഭക്ഷണത്തിന് നിർദേശം.