Fincat

ഹജ്ജിന് അനുമതി രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം

മുംബൈ: രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കു ഇക്കുറി ഹജ് തീര്‍ഥാടനത്തിന് അനുമതി നല്‍കില്ലെന്ന് ഹജ്ജ് കമ്മിറ്റി. സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തീരുമാനമെന്ന് ഹജ്ജ് കമ്മിറ്റി സിഇഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു.

 

1 st paragraph

ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിച്ചവര്‍ എത്രയും വേഗം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. അങ്ങനെയെങ്കില്‍ അവര്‍ക്കു തീര്‍ഥാടനത്തിനു മുമ്പ് രണ്ടാം ഡോസ് സ്വീകരിച്ചു യാത്ര നടത്താനാവും. തീര്‍ഥാടനം സംബന്ധിച്ച് സൗദി അറേബ്യന്‍ അധികൃതരില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അവര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ കൂടി അനുസരിച്ചാവും അന്തിമ അനുമതിയെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.