Main Banner

തെരുവുനായ ആക്രമണം: നാലു വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്.

ചാവക്കാട് കടപ്പുറം പുതിയങ്ങാടിയിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അഞ്ചുപേർക്കാണ് കടിയേറ്റത്.

നായയുടെ കടിയേറ്റ പുതിയങ്ങാടി സ്വദേശി അശ്റഫ് തങ്ങൾ (35), നസ്മൽ തങ്ങൾ (4), കാമിൽ തങ്ങൾ (15), പണ്ടാരി വീട്ടിൽ നഫീസ (70), മരുമകൾ മുബീന (35) എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1 st paragraph

കൂടാതെ പുതുവീട്ടിൽ ഗഫൂർ എന്നവരുടെ ആടിനും കടിയേറ്റു. ചാവക്കാട് കടപ്പുറം പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.

2nd paragraph