മാരക ലഹരി മരുന്നുമായി തിരൂരിൽ യുവാവ് പിടിയിൽ
തിരൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ തിരൂർ വെങ്ങാലൂർ പാടത്ത് പിടിക കട്ട ചിറക്കൽ വീട്ടിൽ അബ്ദുറഹിമാൻ മകൻ നദീം (23) എന്ന ആളുടെ കയ്യിൽ നിന്നും മാരക മയക്കുമരുന്നു വിഭാഗത്തിൽപ്പെടുന്ന 10.630 ഗ്രാം MDMA യും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കേസ് എടുക്കുമ്പോൾ പ്രതിയായ നദീം സംഭവസ്ഥലത്തില്ലാത്തതിനാൽ ടിയാനെ അറസ്റ്റ് ചെയ്തിട്ടില്ല. ടിയാൻ സ്ഥിരമായി ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ കൊണ്ടുവന്നു വിൽപ്പന നടത്തുന്നതാണ് പതിവ് .പിടിച്ചെടുത്ത മയക്കു മരുന്നായ MDMA വിപണിയിൽ 75,000 രൂപയോളം വിലയുള്ളതാണ്. കൗമാരക്കാരായ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ടിയാൻ മയക്കുമരുന്ന് എത്തിക്കുന്നത് .പിടിച്ചെടുത്ത മയക്കുമരുന്നിനെ കുറിച്ചും ആയതിൻ്റെ ഉറവിടത്തെ കുറിച്ചും ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനും കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതിയായ നദീമിനെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. കേസെടുത്ത സർക്കിൾ പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസറായ ലതീഷ് പി സിവിൽ എക്സൈസ് ഓഫീസർമാരായ രാഗേഷ് എം ഗിരീഷ് ധനേഷ് വുമൺ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ ഡ്രൈവർ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.