എ ഐ ബി ഇ എ 75ാം സ്ഥാപക ദിനം ആഘോഷിച്ചു

മലപ്പുറം: ‍ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ 75-ാം വാര്‍ഷികം ഇന്ന് ദേശവ്യാപകമായി വിവിധ സാമൂഹ്യപ്രതിബദ്ധതാ പരിപാടികളോടെ ആഘോഷിച്ചു. പെരിന്തല്‍മണ്ണയില്‍ ഘടക യൂണിയനായ കനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമതിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊറോണ പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. ആശുപത്രി പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ യൂണിയന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി കെ സുദീപ് ദാസ് കിറ്റുകള്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ആരതി രഞ്ജിതിനെ ഏല്‍പിച്ചു.

ആശുപത്രി നോഡല്‍ ഓഫീസര്‍(കോവിഡ്) ഡോക്ടര്‍ വി എസ് അനൂപ്, ലെയ്‌സന്‍ സെക്രട്ടറിയും ട്രെഷറുമായ ശ്രീ വി മുരളീധരന്‍, എ ഐ ബി ഇ എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി എം ഹനീഫ, സിബി ഇ യു പെരിന്തല്‍മണ്ണ ബ്രാഞ്ച് സെക്രട്ടറി ശ്രീമതി മൃദുല വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി..