ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തിലും മാറ്റം

രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കാനാണ് ബിവറേജസ് കോർപറേഷൻ ഓപ്പറേഷൻസ് മാനേജർ നിർദ്ദേശം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തി. ബെവ് കോ ഔട്ട് ലെറ്റുകളും വെയർ ഹൗസുകളും രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കാനാണ് ബിവറേജസ് കോർപറേഷൻ ഓപ്പറേഷൻസ് മാനേജർ നിർദ്ദേശം നൽകിയിരിക്കുന്നത്. രാത്രി കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബെവ്കോ ജീവനക്കാർക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.

 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തത്കാലം വരാന്ത്യ ലോക്ക് ഡ‍ൗൺ അടക്കമുള്ള കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ‍ർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതലസമിതി യോ​ഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.