Fincat

മന്ത്രി കെ.ടി. ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി, ലോകായുക്ത ഉത്തരവ് ശരിവെച്ചു

കൊച്ചി: മന്ത്രി കെ.ടി. ജലീലിന്‍റെ രാജിയിലെത്തിച്ച ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹരജി ഫയലില്‍ പോലും സ്വീകരിക്കാതെ കോടതി തള്ളി. ബന്ധുനിയമനത്തില്‍ എല്ലാ രേഖകളും പരിശോധിച്ചാണ് ലോകയുക്ത വിധിയെന്നും ഹൈക്കോടതി പറഞ്ഞു.

1 st paragraph

ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. എന്നാൽ ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്ന് വാദിച്ചാണ് ജലീല്‍ കോടതിയെ സമീപിച്ചത്.

2nd paragraph

തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ലെന്നും ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതെന്നും ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.