Fincat

യാത്രക്കിടെ മോഷണം പതിവാക്കിയ രണ്ടു സ്ത്രീകള്‍ പിടിയിൽ

കോട്ടക്കൽ : തമിഴ്നാട്ടിൽ നിന്നും മോഷണം തൊഴിലാക്കിയ സംഘത്തിലെ രണ്ടു സ്ത്രീകളെ കോട്ടക്കൽ ചങ്കുവെട്ടി യിൽ നിന്നും മോഷണമുതലുമായി രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ സഹകരണത്തോടെ കോട്ടയ്ക്കൽ പോലീസ് പിടികൂടി.

തമിഴ്നാട് ധർമപുരി ശാന്തിനഗറിലെ പാർവതി (46),നന്ദിനി സംഗീത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടക്കൽ പൊലീസിന്റെ സമയോചിതമായ ഇടപെടലുകളിലൂടെ തമിഴ് സ്ത്രീകളെ പിടികൂടാനും അവരുടെ കയ്യിൽ നിന്നും മോഷണം ചെയ്ത മുതലുകൾ കണ്ടെടുക്കാനും പൊലീസിന് കഴിഞ്ഞു.

 

1 st paragraph

 

രണ്ടത്താണിയിൽ നിന്നും ചങ്കുവെട്ടിയിലേക്കുള്ള യാത്രക്കിടെ പറമ്പിലങ്ങാടി സ്വദേശിനിയായ ഒരു വീട്ടമ്മയുടെ പേഴ്സ് മോഷണം ചെയ്ത് രക്ഷപ്പെടുന്നതിനിടയിലാണ് ചങ്കുവെട്ടിയിൽ വച്ച് മോഷണസംഘം പിടിയിലാകുന്നത്. പിടിയിലായവർ ആദ്യം കുറ്റം സമ്മതിക്കാതെയിരിക്കുകയും യഥാർത്ഥ പേര് പറയാതിരിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ചോദ്യംചെയ്ത് തന്ത്രപരമായി ഇവരെ കുടുക്കുകയായിരുന്നു. അതിലൂടെ മോഷണം ചെയ്ത മുതലുകളിൽ ചിലത് കണ്ടെടുക്കുകയും ചെയ്തു. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ പിടിയിലായവർക്ക് കേസുകൾ ഉണ്ട് എന്ന് പൊലീസ് അറിയിച്ചു.

 

2nd paragraph

 

നാട്ടിൽ ഇവരുടെ സംഘാംഗങ്ങളായ ആളുകൾ ഇറങ്ങിയിട്ടുണ്ട് എന്നും ആളുകൾ ബസ്സിലും മറ്റും യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോട്ടക്കൽ പൊലീസ് അറിയിച്ചു . പിടിയിലായ സ്ത്രീകളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണ മുതലുകൾ ഉടൻ തന്നെ കൈമാറ്റം ചെയ്തു ഒഴിവാക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്.

പക്ഷേ പിടിയിലായവർക്ക് മുതലുകൾ പൂർണമായും കൈമാറ്റം ചെയ്യാൻ കഴിഞ്ഞില്ല. കോട്ടക്കൽ പോലീസ് ഇൻസ്പെക്ടറായ സുജിത്. എം,എസ് ഐ അജിത്ത്. കെ, എസ് ഐ. ഷാജു പി. കെ, പോലീസുകാരായ സജി അലക്സാണ്ടർ, സുജാത,വീണ, സുജിത്ത്,ശരൺ, ഷൈജു എന്നിവർ അന്വേഷണത്തിന് നേതൃത്വം കൊടുത്തു.