കോവിഡ് വ്യാപനം, മംഗലത്ത് നിരോധനാജ്ഞ,ജാഗ്രതാ സമിതികൾ രൂപീകരിച്ചു

കൂട്ടായി: കോവിഡ് വ്യാപനത്തെത്തുടർന്ന് മംഗലം പഞ്ചായത്തിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലായതോടെയാണ് ജില്ലയിൽ മംഗലമുൾപ്പെടെ 8 തദ്ദേശ സ്ഥാപന പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.ബുധനാഴ്ച്ച രാത്രി 9 മുതൽ ഈ മാസം 30 വരെയാണ് നിയന്ത്രണം.

ബുധനാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം 145 കോവിഡ് പോസിറ്റീവ് രോഗികളാണ് മംഗലത്തുള്ളത്.രോഗികളുടെ എണ്ണം കൂടിയതോടെ പഞ്ചായത്ത് അധികൃതർ ജാഗ്രതാ യോഗങ്ങൾ വിളിച്ചു ചേർത്തു.പഞ്ചായത്തിലെ 20 വാർഡുകളിലേയും ദ്രുതകർമസേനകളുടെ പ്രവർത്തനങ്ങൾ പുനസംഘടിപ്പിച്ചു.വാർഡ് തലത്തിൽ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ യോഗങ്ങൾ വിളിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പ് എല്ലാ വാർഡുകളിലും നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സജ്ജമാണെന്ന് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടിയും സെക്രട്ടറി ഗോപീകൃഷ്ണയും അറിയിച്ചു.