Fincat

വായനശാലയിൽ ടി.വി.സ്ഥാപിച്ചു

തിരൂർ: പരിയാപുരം നവയുഗ് വായനശാല പൊതുജനങ്ങൾക്ക് വാർത്തകളും മറ്റും യഥാസമയം അറിയുന്നതിനു വേണ്ടി സ്ഥാപിച്ച ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി നിർവ്വഹിച്ചു.

 

ഗ്രാമ പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ എം.രജനി അധ്യക്ഷത വഹിച്ച യോഗത്തിൽ വായനശാല പ്രസിഡണ്ട് പി.മുരളീധരൻ, സെക്രട്ടറി കെ.സുശീലൻ, ഷിബു വെട്ടം, കെ.ഹരികുമാർ, വി.പി. രേഖ, ടി.എൻ.മിനിമോൾ എന്നിവർ സംസാരിച്ചു.