കുട്ടാട് പാടത്ത് ആദ്യമായി കൊയ്ത്ത്മെതിയന്ത്ര ത്തോടുകൂടി കൊയ്ത്ത് നടത്തുന്നു.
പൊന്നാനി കുട്ടാട് പാടശേഖര നെൽകൃഷി കർഷകരെ സംരക്ഷിക്കണം
പൊന്നാനി: പൊന്നാനി താലൂക്കിലെ വലിയ നെൽക്കൃഷി സ്ഥലമായ കുട്ടാട് പാടത്ത് നെൽ കൃഷി ചെയ്യാനാകാതെ കർഷകർ ദുരിതത്തിലാണ്. 60 ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്തിരുന്ന കുട്ടാട് പാടത്ത് മൂന്ന് ഏക്കറിൽ 3 കർഷകർ മാത്രമാണ് നഷ്ടം സഹിച്ചും നെൽകൃഷി ചെയ്തുവരുന്നത്.
അഞ്ചു കണ്ണി പാലത്തിനടിയിലെ നീരൊഴുക്ക് തടസ്സപ്പെട്ടതും, ഹൗസിംഗ് കോളനി നികത്തിയതും കാരണം കുട്ടാട് പാടം വെള്ളക്കെട്ടിലാകുകയും നെൽ കൃഷിചെയ്യുവാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു.
കൊയ്ത്തിന് ആളെ ലഭിക്കാത്തതും ,കൂലി വർദ്ധനവും കാരണം ആദ്യമായി കുട്ടാട് പാടത്ത് കൊയ്ത്തുമെതി യന്ത്ര സഹായത്തോടെയാണ് കൊയ്ത്ത് നടത്തിയത്.
കുട്ടാട് പാടശേഖരത്തിൽ നെൽകൃഷി ചെയ്യുവാൻ താല്പര്യമുള്ള കർഷകർക്ക് സബ്സിഡി നൽകി കുട്ടാട് പാടത്തെ പഴയ പ്രതാപം വീണ്ടെടുക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ കൃഷിവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.