Fincat

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് 10 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ. പ്രവേശന വിലക്കേർപ്പെടുത്തുന്നു. ഈ മാസം 24 മുതൽ വിലക്ക് പ്രാബല്യത്തിലാകും. ശനിയാഴ്ച മുതൽ 10 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്.

 

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം പുനപ്പരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്കും ഇതുവഴി ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇത് സംബന്ധിച്ച് എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാനക്കമ്പനികൾ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്