കരുവൻ കാവിൽ ചന്ദ്രിക നിര്യാതയായി
തിരൂർ: തിരൂർ ജില്ലാ ആശുപത്രിക്ക് പിൻവശം വെള്ളത്തൂർ അച്ചുട്ടി റോഡിൽ താമസിച്ചിരുന്ന ഇപ്പോൾ തെക്കൻ അന്നാര ഏറ്റിരിക്കടവിന് സമീപത്തെ താമസക്കാരിയുമായ കരുവൻ കാവിൽ ചന്ദ്രിക (73) നിര്യാതയായി.
കോഴിക്കോട് ബീച്ച് ആശുപത്രി റിട്ട. ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ.
മക്കൾ: ശശികുമാർ , കിഷോർ കുമാർ, പ്രശാന്ത് കുമാർ, സുഭാഷ് കുമാർ (മൂവരും ഗൾഫ്)
മരുമക്കൾ: പ്രിയ, സംഗീത (ഗൾഫ്), സിംന (അധ്യാപിക, ബെഞ്ച് മാർക്ക് തിരൂർ), അമ്പിളി ( മലയാള സർവ്വകലാശാല). സഹോദരൻ: അജിത് കുമാർ (ബിപി അങ്ങാടി)