Fincat

നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യ സർവീസുകൾക്ക് മാത്രമേ പ്രവർത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

1 st paragraph

ശനി,ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഇപ്രകാരം, മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ​…

 

വീട്ടിൽ തന്നെ നിൽക്കുന്ന രീതി എല്ലാവരും അംഗീകരിക്കണം. ഈ ദിവസങ്ങൾ കുടുംബത്തിന് വേണ്ടി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല.

2nd paragraph

നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം

ഹാളുകളിൽ പരമാവധി 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമായിരിക്കും പ്രവേശനം (ഇത് പരമാധി കുറയ്ക്കാൻ ശ്രമിക്കണം)

മരണനാന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്കാണ് പങ്കെടുക്കാവുന്നത്.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.

ദീർഘദൂര യാത്ര പരമാവധി ഒഴിവാക്കണം, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാൻ അനുവാദമുണ്ട്. സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയിൽ കരുതണം (പ്രത്യക മാതൃകയില്ല)

ട്രെയിൻ, വിമാന സർവീസുകൾ പതിവ് പോലെ ഉണ്ടാകും. പോലീസ് പരിശോധന സന്ദർഭത്തിൽ ടിക്കറ്റ്, മറ്റു രേഖകൾ കാണിക്കാവുന്നതാണ്.

ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഹോം ഡെലിവറി നടത്താം

വളരെ അത്യാവശ്യ ഘട്ടത്തിൽ പൊതുജനത്തിൽ ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താന കൈയിൽ കരുതണം.

ടെലികോം, ഐടി, ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഇളവ്

വീടുകളിൽ മത്സ്യമെത്തിച്ച് വിൽപന നടത്തുന്നതിന് തടസ്സമില്ല, വിൽപനക്കാർ മാസ്കടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം

ഹയർസെക്കൻഡറി പരീക്ഷ മുൻനിശ്ചയ പ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട അധ്യാപകർക്കും വിദ്യാർഥികൾക്കും യാത്ര ചെയ്യാൻ അനുവാദമുണ്ട്.

പരീക്ഷ കേന്ദ്രങ്ങളിലെത്തുന്ന രക്ഷിതാക്കൾ കൂട്ടം കൂടാതെ ഉടൻ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് തിരിച്ചെത്തിയാൽ മതി.