Fincat

വാക്‌സിന്‍ ചലഞ്ച് കൊള്ളാം; പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തരുത്-മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വാക്സിൻ ചാലഞ്ച് കൊള്ളാമെന്നും എന്നാൽ പണം പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടേയും ബന്ധുക്കളുടേയും അക്കൗണ്ടിൽ എത്തില്ലെന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

1 st paragraph

‘സൗജന്യവാക്സിൻ കേന്ദ്രം പൂർണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്.ഇന്നലെയെത്തിയ ആറരലക്ഷം ഡോസ് അടക്കം 70 ലക്ഷം ഡോസ് വാക്സിൻ സൗജന്യമായി ലഭിച്ച സംസ്ഥാനത്താണ് ഈ കള്ളക്കഥ പാടിനടക്കുന്നത്…! ഇതിലൂടെ 280 കോടി രൂപ സംസ്ഥാനത്തിന് ലാഭിക്കാനായി എന്ന് മറക്കരുത്’- മുരളീധരൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്സ്ബുക്കിന്റെ പൂർണ്ണരൂപം താഴെ.

2nd paragraph

https://www.facebook.com/626733084089391/posts/3880866432009357/