Fincat

മൂന്നരലക്ഷത്തിലേക്ക് പ്രതിദിന കോവിഡ് കേസുകള്‍, മരണം 2,624

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഭയാനകമായി ഉയരുന്നു. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,46,786 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂന്ന് ലക്ഷം പിന്നിടുന്നത്.

കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,624 പേർ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. 24 മണിക്കൂറിനിടെ 2,19,838 പേർ രോഗമുക്തരായി.

1 st paragraph

ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി ഉയർന്നു. മരണസംഖ്യ 1,89,544 ആയി. നിലവിൽ ഇന്ത്യയിൽ 25,52,940 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,38,67,997 ആണ്. കഴിഞ്ഞ ദിവസം 3,32,730 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13,83,79,832 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.

2nd paragraph

കോവിഡ് കുതിച്ചുയരുമ്പോഴും പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാരാന്ത ലോക്ഡൗൺ നടപ്പാക്കുന്നുണ്ട്.