വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരൂർ നഗരസഭ മുൻ സി.ഡി.എസ്. ചെയർപേഴ്സൺ കവിതയുടെ ഭർത്താവും പി.കെ.ഡി.മത്സ്യ മൊത്തവ്യാപാര കമ്പനിയുടെ ലോറി ഡ്രൈവറുമായ തിരൂർ റിംഗ് റോഡിലെ ഇലനാട്ടിൽപടി വേലായുധൻ (48) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് തിരൂർ ടൗണിൽ വെച്ച് വേലായുധൻ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. സിറ്റി സ്ക്കാൻ, പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു.. ഇദ്ദേഹം കുറേക്കാലം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു.
മക്കൾ: ഷൈനി, ഷാനി, ഷിബിൻ. മരുമക്കൾ സനൂപ്, ജിത്തുരാജ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൻ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.