Fincat

വാക്‌സിന്‍ ചലഞ്ചില്‍ കോഡൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്

കോഡൂര്‍:  കോവിഡ് രണ്ടാം ഘട്ടരോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതുമായി ബന്ധപെട്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായി കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 11.69 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കി. ബാങ്ക് പ്രസിഡണ്ട് ശ്രീ.വി.പി.അനില്‍കുമാര്‍ സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ ശ്രീമതി.ഗ്ലാഡിസ് ജോണ്‍ പുത്തൂരിന് ചെക്ക് കൈമാറി. ബാങ്ക് പത്ത് ലക്ഷം രൂപയും ജീവനക്കാരും ഭരണസമിതിയും ചേര്‍ന്ന് 1.69ലക്ഷം രൂപയുമാണ് സമാഹരിച്ചത്.

ബാങ്ക് പ്രസിഡന്റ്‌ വി പി അനിൽ സഹകരണ വകുപ്പ് ജോയിന്റ്‌ രജിസ്ട്രാർ (ജനറൽ) ഗ്ലാഡി ജോൺ പുത്തൂരിന് ചെക്ക് കൈമാറുന്നു
1 st paragraph

ഓരോ ജീവനക്കാരനും തന്റെയും കുടുംബത്തിന്റെയും വാക്‌സിനേഷനുള്ള ചാര്‍ജും മറ്റൊറാളുടെ വാക്‌സിന്‍ ചാര്‍ജുമാണ് നല്‍കിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ബാങ്ക് അസി.സെക്രട്ടറി എ.വിശ്വനാഥന്‍, ചീഫ് അക്കൗണ്ടന്റ് കെ.പി.ശാലിനി, മാനേജര്‍മാരായ ഹരിദാസന്‍.എം.പി, പവിത്രന്‍.കെ.വി, ഹാരിസ്.പി.എന്‍, കെ.എസ്.പ്രിയ, ഷഫീര്‍.കെ, .ബ്രിജേഷ്.എം, .സജിത്ത്.വി എന്നിവര്‍  സംബന്ധിച്ചു. കഴിഞ്ഞ രണ്ട് പ്രളയസമയത്തും കോവിഡ് ആദ്യഘട്ടത്തിലും ജീവനക്കാര്‍ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും പ്രസിഡണ്ടിന്റെ ഒരു മാസത്തെ ഹോണറേറിയവും ഭരണസമിതി യുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായിരുന്നു.