കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു

മലപ്പുറം : വ്യാപാരി വ്യവസായി യൂത്ത് വിംഗ് മക്കരപറമ്പ യൂണിറ്റ് കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഡോക്ടര്‍ അസ്ഹര്‍ കരുവാട്ടില്‍ നിന്നും യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് റഫീഖ് പൂമ്പാറ്റ ഏറ്റുവാങ്ങി. യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി മുനീര്‍ തോപ്പില്‍, യൂത്ത് ട്രഷര്‍ ഷഫീഖ് പുത്തനത്താണി,

വ്യാപാരി വ്യവസായി യൂത്ത് വിംഗ് മക്കരപറമ്പ യൂണിറ്റ് കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നു

യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍, യൂത്ത് സംസ്ഥാന കൗണ്‍സിലര്‍ ഷബീര്‍ വടക്കാങ്ങര, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്‌റഫ് പുല്ലേ ങ്ങല്‍, മുഹ്‌സിന്‍ ഭാരത്, അമീന്‍ ഷൈന്‍, സുഹൈല്‍തയ്യില്‍, ഷിബി മക്കരപറമ്പ, റിയാസ് ബാബു, ഷാജി പെരിഞ്ചീരി, ഹാരിസ് ,ഷഫീഖ് ജെന്റ്‌സ്, എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.