Fincat

മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ പി കെ കുഞ്ഞാലിക്കുട്ടി  സന്ദർശിച്ചു.

വേങ്ങര:  മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ പി കെ കുഞ്ഞാലിക്കുട്ടി  സന്ദർശിച്ചു. സിദ്ദീഖ് കാപ്പനെ വിദഗ്ദ ചികിൽത്സക്കായി എയിംസിലേക്ക് മാറ്റണമെന്ന ഹർജിയിൽ വിധിപറയുന്നത് സുപ്രീകോടതി നാളത്തേക്ക് മാറ്റിയ സാഹചര്യത്തിൽ കേസ് സംബന്ധമായ വിഷയങ്ങൾ കുടുംബവുമായി വിശദമായിതന്നെ ചർച്ച ചെയ്തു. പ്രതീക്ഷയോടെയാണ് കോടതിയുടെ ഇടപെടലിനെ കുടുംബം നോക്കികാണുന്നത്. നിലവിൽ പത്രപ്രവർത്തക യൂണിയൻ ആണ് കേസ് നടത്തുന്നത്. അവരുടെ ഇടപെടൽ ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

1 st paragraph

പത്രപ്രവർത്തക യൂണിയൻ നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകാനാണ് പാർട്ടി ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഈ കാര്യത്തിൽ സിദ്ദീഖ് കാപ്പന്റെ കുടുംബവും സംതൃപ്തരാണ്. പി കെ കുഞ്ഞാലിക്കുട്ടിയുടെ കൂടെ എം പി അബ്ദുസമദ് സമദാനിയും കൂടെ ഉണ്ടായിരുന്നു.