ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 5,44,817 പേര്‍
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5,44,817 ആയി. ഇതില്‍ 4,74,231 പേര്‍ ഒന്നാം ഘട്ട വാക്‌സിനും 70,586 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരില്‍ 38,272 പേര്‍ ഒന്നാം ഡോസും 24,432 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 14,629 പേര്‍ക്ക് ഒന്നാം ഡോസും 13,361 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,499 പേര്‍ ആദ്യ ഘട്ട വാക്‌സിനും 10,572 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 45 വയസിനു മുകളില്‍ പ്രായമുള്ള 3,87,831 പേര്‍ ആദ്യഘട്ട വാക്‌സിനും 22,221 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.