സുപ്രിം കോടതി വിധി ആശ്വാസകരം- ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി

സിദ്ധിഖ് കാപ്പൻ വിഷയത്തിൽ ആശ്വാസകരമായ തീരുമാനമാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റുന്നത് ആശ്വാസകരമാണ്. മർദ്ധിതന്റെ പ്രാർത്ഥനക്കു സർവ ശക്തൻ നൽകുന്ന പ്രതിഫലമായി ഇതിനെ കാണാൻ കഴിയും. പ്രയാസപ്പെടുന്നവരുടെ കാര്യത്തിൽ മനുഷ്യർക്കിടയിൽ ഉയർന്നു വരുന്ന സഹോദര്യത്തിന്റെ ഏറ്റവും വലിയ അംഗീകാരം കൂടിയാണിതെന്നും ഇ. ടി പറഞ്ഞു.