Fincat

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇനിയും വൈകും.

ന്യൂഡല്‍ഹി : കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇനിയും വൈകും. കുട്ടികള്‍ക്കുള്ള വാക്സീന്‍ ട്രയല്‍ ഫലം വരുന്നതു വരെ കാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

1 st paragraph

കുട്ടികളിലെയും മുതിര്‍ന്നവരിലെയും പ്രതിരോധ സംവിധാനം ഒരുപോലെയല്ല. കുട്ടികള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയുണ്ട്. വാക്സീനെതിരെ ഇതു കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കും. അതുകൊണ്ട് തന്നെ വിശദമായ പഠനങ്ങള്‍ ഇനിയും ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

2nd paragraph

കോവാക്സിനാണു കുട്ടികളുടെ ട്രയലുമായി മുന്നോട്ടുപോകുന്നത്. 16 വയസ്സിനു മുകളിലുള്ളവരില്‍ ഉപയോഗിക്കാന്‍ വിദേശത്ത് അനുമതിയുള്ള ഫൈസര്‍ വാക്സീന്‍ ഇന്ത്യയിലെത്തിയാലും കുട്ടികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഇത് നല്‍കില്ലെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.