Fincat

എട്ടുവയസുകാരിയെ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: വണ്ടൂരില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു. വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. കുട്ടിയെ സ്കൂളിൽ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി. കഴിഞ്ഞ കുറച്ചുകാലമായി ഇയാൾ കുട്ടിയെ ഉപദ്രവിച്ചു വരികയാണെന്നാണ് സൂചന. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടിയോട് മാതാപിതാക്കള്‍ കാര്യം അന്വേഷിക്കുകയായിരുന്നു.

1 st paragraph

ഒടുവില്‍ കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു.