Fincat

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പൂർണ്ണ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും. തിരഞ്ഞെടുപ്പ് റാലികൾ നടക്കുന്നത് കൈയും കെട്ടി നോക്കി നിന്ന കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും ഈ മാസം 26-ന് മദ്രാസ് ഹൈക്കോടതി വാക്കാൽ പറഞ്ഞിരുന്നു.

ചെന്നൈ: തങ്ങൾക്കെതിരായ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കെതിരെ ഭാഗിക വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജി. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളിൽ മാധ്യമ റിപ്പോർട്ടുകൾ ഒതുക്കണം, കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പൂർണ്ണ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും. തിരഞ്ഞെടുപ്പ് റാലികൾ നടക്കുന്നത് കൈയും കെട്ടി നോക്കി നിന്ന കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും ഈ മാസം 26-ന് മദ്രാസ് ഹൈക്കോടതി വാക്കാൽ പറഞ്ഞിരുന്നു. കോടതിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയ പശ്ചാത്തലത്തിലാണ് തമിഴ്നാട് ചീഫ് ഇലക്ടർ ഓഫീസർ സത്യബ്രത മാധ്യമങ്ങളെ ഭാഗികമായി വിലക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നൽകിയത്.

2nd paragraph

കരൂർ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ സമയത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഏപ്രിൽ 26-ന് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്. ആ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ ഈ വാക്കാലുള്ള നിരീക്ഷണം രേഖപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മഷീൻ സത്യവാങ്മൂലത്തിൽ പറഞ്ഞു.

എന്നാൽ കോവിഡിന്റെ ഈ സാചര്യത്തിന്റെ ഏക ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമുള്ള കോടതിയുടെ വാക്കാലുള്ള അഭിപ്രായങ്ങളാണ് മാധ്യമങ്ങൾ പ്രസീദ്ധീകരിച്ചത്. ഇത് ഗുരുതരമായ മുൻവിധിക്ക് കാരണമായെന്നും ഇതിൽ തങ്ങൾക്ക് ദുഃഖമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് ഒരു ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കൊലപാതക കുറ്റം ആരോപിച്ച് പോലീസിൽ പരാതി നൽകിയെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര ഭരണഘടനാ ഏജൻസിയെന്ന നിലയിൽ ഈ റിപ്പോർട്ടുകൾ തങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. അത്തരം കാര്യങ്ങൾ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയകളിലും ജനങ്ങളുടെ വിശ്വാസം കുറയ്ക്കാനിടയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.