വി.വി പ്രകാശിന് നാടിന്റെ യാത്രാമൊഴി

നിലമ്പൂര്‍: ഹൃദയാഘാതത്തത്തെുടര്‍ന്ന് മരണപ്പെട്ട ഡി.സി.സി പ്രസിഡന്റും നിലമ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. വി.വി പ്രകാശിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

പുലര്‍ച്ചെ രണ്ടരയോടെ എടക്കരയിലെ വസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടാകുകയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രകാശ് നാല് മണിയോടെ മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മലപ്പുറം ഡി.സി.സി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം ഒന്‍പതരയോടെ എടക്കരയിലെ വസതിയിലത്തെിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വസതിയിലത്തെി അന്ത്യോപചാരമര്‍പ്പിച്ചു.

രാവിലെ ആറുമണിക്ക് മലപ്പുറം ഡിസിസിഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് കൊണ്ടുവന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും മറ്റു പാര്‍്ട്ടികളിലെ നേതാക്കളുമെല്ലാം അനുശോചനമര്‍പ്പിക്കാനെത്തി.

എ പി അനില്‍കുമാര്‍ എം എല്‍ എ നേരത്തെ തന്നെ ഡിസിസി ഓഫീസിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരം അവസാനമായി കാണാന്‍ രാവിലെ മുതല്‍തന്നെ പ്രകാശിന്റെ വസതിയില്‍ വന്‍ ജനത്തിരക്കായിരുന്നു. വൈകിട്ട് മൂന്നരയോടെ ടൗണിലെ ഇന്ദിരാഗാന്ധി ടെര്‍മിനലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, മുസ്‌ളിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി, കെ.പി.എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ആര്യാടന്‍ ഷൗക്കത്ത്, എം.പി.മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, വീക്ഷണം എം ഡി യുെ കെ പി സി ജന. സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് , ബെന്നി ബെഹനാന്‍,

കെ. സുധാകരന്‍, എം.കെ രാഘവന്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി.ടി. തോമസ്, സണ്ണി ജോസഫ്, വി.പി. സജീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, വി.ടി ബല്‍റാം, അബ്ദുള്‍ മുത്തലിഫ്, പി. ഉബൈദുല്ല, എന്‍. ശംസുദ്ദീന്‍, പി. അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എം. ഉമ്മര്‍, എം. സ്വരാജ്, ടി.വി. ഇബ്രാഹിം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം,

സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, സി.പി.ഐ നേതാവ് പി.പി സുനീര്‍, ജില്ല സെക്രട്ടറി കൃഷ്ണദാസ്, കോണ്‍ഗ്രസ് നേതാക്കളായ കെ. ബാബു, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, എ.എം. രോഹിത്, മുന്‍ മന്ത്രി കെ ബാബു, എന്നിവര്‍ മൃതദേഹം കണ്ട് അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് അഞ്ച് മണിയോടെ പാലുണ്ട പൊതു ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു.