Fincat

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് മെയ് 31 വരെ വിലക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.

കാര്‍ഗോ വിമാനങ്ങൾക്കും ഡിജിസിഎ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. 28 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബബിൾ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും തടസപ്പെടില്ല. നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു.