ദളിത് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചു വാക്‌സിനേഷന്‍ സൗകര്യം ഒരുക്കണം :കേരള ദളിത് ഫെഡറേഷന്‍
മലപ്പുറം :രാജ്യത്ത് അതി തീവ്രമായി വ്യാപിച്ചു വരുന്ന കോവിഡ് മഹാ മാരിയെ പ്രതിരോധിക്കുന്നതിനായി ദളിത് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചു വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കേരള ദളിത് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ഓണ്‍ലൈന്‍ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ദളിത് ആദിവാസി വിഭാഗങ്ങളുടെ കോളനികളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ബഡ്ജറ്റില്‍ നീക്കിവെക്കുന്ന കോടികള്‍ ഉദ്യോഗ രാഷ്ട്രീയ മേലാളന്മാര്‍ ഫണ്ട് ചിലവഴിക്കാതെ എഴുതി തള്ളുന്നതിനാല്‍ ദളിത് ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. കോവിഡ് പോസിറ്റീവ് കേസുകളില്‍ ക്വാറന്റൈന്‍ പോലും കഴിയുന്നില്ല. ഇടതിങ്ങി നില്‍ക്കുന്ന ഒറ്റ മുറി വീടുകളും കുടുംബങ്ങളുടെ ബാഹുല്യവും ഈ മഹാ മാറികാലം ദുരിത പൂര്‍ണമാണു.
ആയതു കണക്കിലെടുത്തു ഈ ജനാവിഭാങ്ങളുടെ വാക്‌സിനേഷന്‍, ക്വാറന്റൈന്‍, ഭക്ഷണ ലഭ്യത, മരുന്നുകള്‍ എന്നിവ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ ജില്ല ഭരണ കൂടങ്ങള്‍ നേതൃത്വമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് സരസ്വതി, ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ പാണ്ടിക്കാട്, ട്രെഷറര്‍ രാജന്‍ മഞ്ചേരി, അജയകുമാര്‍ എടരിക്കോട്, ശാരധ നിലമ്പുര്‍, അപ്പുണ്ണി എടപ്പാള്‍,ഷീബ പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു