നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ചു ഡ്രൈവർ മരിച്ചു.

എടവണ്ണ: സീതി ഹാജി പാലത്തിന് സമീപംരാവിലെ 5 ന് ആയിരുന്നു സംഭവം. പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ വന്ന് മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയത് ആവാം കാരണം എന്ന് കരുതുന്നു.

ലോറി ഡ്രൈവറേയും ക്ലീനറേയും ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ചുങ്കത്തറ സ്വദേശി ഫൈസൽ ആണ് മരിച്ചത്.